.

.

ഹരിശങ്കരനശോകൻ

കടുത്ത പ്രേമം എന്ന ചെറിയ കഥ


അർദ്ധരാത്രി കഴിഞ്ഞാരുന്നു. എനിക്ക് ഭയങ്കരമായ പ്രേമം ഉണ്ടായി.ഉറക്കത്തിൽ നിന്നും ഉണർന്ന് പോയി. എന്തു ചെയ്യുമെന്നോർത്ത് അല്പകാലം കുന്തിച്ചിരുന്നു. പെട്ടന്നാണ് എനിക്കൊരു കാമുകി ഉണ്ടല്ലോ എന്നതോർത്തത്. ജട്ടിയിടാനൊന്നും മെനക്കെടാതെ കൈലിയും മടക്കി കുത്തി ഞാനിറങ്ങി.

മഞ്ഞുണ്ട്. പക്ഷെ മരങ്ങൾ കോച്ചുന്നുമൊന്നുമില്ല.

ഉല്ലാസഭരിതമായ് അവളുടെ വീടിന്റെ ഗേറ്റ് തള്ളി കോളിങ്ങ് ബെൽ മുഴക്കി കാത്തിരുന്നു. കാത്തിരിപ്പ് മുഷിഞ്ഞു. അപ്പോൾ മുഷിഞ്ഞ് കാത്തിരുന്നു. വീണ്ടും വീണ്ടും ബെല്ലടിച്ചു. അവളുടെ തന്ത പോലും ഉണർന്നില്ല എന്നതിൽ അത്ഭുതപരതന്ത്രനായി. ജട്ടിയിട്ടിട്ടുണ്ടാരുന്നെങ്കിൽ പൈപ്പ് വഴി കേറാമാരുന്നു.

കടുത്ത നിരാശ കാരണം പോരുന്ന വഴിയിലുള്ള തട്ട്കടയിൽ നിന്നും മൂന്ന് ദോശ തിന്നാൻ ഉറച്ചൂ. ഉറച്ചത് നടത്തി. ഒന്നു പുകച്ചു. ഒരു ചായ ഊതി മോന്തി. ഒന്നു കൂടി പുകച്ചു.

തിരികെ വീട്ടിലെത്തി. ഗേറ്റ് ചാടി. അതാ വാതിലിന്റെ മുന്നിലൊരു നിഴൽ രൂപം. അവളാകും, കള്ളനാവില്ല. അവൾ തന്നെ മച്ചൂ. നൈറ്റിയൊക്കെ ഇട്ട് കിടിലം.

“എന്താടീ?“

“എനിക്ക് ഭയങ്കരമായ പ്രേമം ഉണ്ടായി. ഉറക്കത്തിൽ നിന്നും ഉണർന്ന് പോയി. എന്തു ചെയ്യുമെന്നോർത്ത് അല്പകാലം ചുരുണ്ട് കിടന്നു. പെട്ടന്നാണ് എനിക്കൊരു കാമുകൻ ഉണ്ടല്ലോ എന്നതോർത്തത്. ജട്ടിയിടാനൊന്നും മെനക്കെടാതെ ഇട്ടിരുന്ന നൈറ്റിയിൽ ഞാനിറങ്ങി ഓടി.

മഞ്ഞുണ്ടായിരുന്നു. പക്ഷെ മരങ്ങൾ കോച്ചുന്നുമൊന്നുമില്ലായിരുന്നു.

ഉല്ലാസഭരിതമായ് ഈ ഗേറ്റ് തള്ളി തുറന്ന് കോളിങ്ങ് ബെൽ മുഴക്കി കാത്തിരുന്നു. കാത്തിരിപ്പ് ആവേശമായി. അപ്പോൾ ആവേശത്തോടെ കാത്തിരുന്നു. വീണ്ടും വീണ്ടും ബെല്ലടിച്ചു. നിന്റെ തന്ത പോലും ഉണർന്നില്ല എന്നതിൽ അത്ഭുതപരതന്ത്രയായി. ജട്ടിയിട്ടിട്ടുണ്ടാരുന്നെങ്കിൽ...“

അവളുടെ പോഴത്തം സഹിക്കാതെ മൂക്കത്ത് ഒരു കടി വച്ച് കൊടുത്തു.

ഉണ്ടായിരുന്ന മഞ്ഞ് ഒന്നു കൂടി തിടം വച്ചൂ. മരങ്ങൾ കോച്ചി തുടങ്ങി.

1 അഭിപ്രായം:

uppante kooval varakkunnu പറഞ്ഞു...

Vayikkan rasamundu