.

.

രാഹുല്‍ ഗോവിന്ദ്

തിരുവനന്തപുരം നോര്‍ത്ത്


നഗരത്തിലൂടെയൊരു കോട്ടുവാപോലെ
കടന്നുപോകുന്നു

ആകാശത്തിലേക്കു പണിത
സ്റ്റയര്‍കേസുകള്‍ കയറുന്നു,
ഇറങ്ങുന്നു

വെറുതെ കറങ്ങുന്നു,
വെറുതെ ഓടുന്നു

അതും, ഇതും കാണുന്നു
മറ്റേതും, മറിച്ചതും കേള്‍ക്കുന്നു,

പിള്ളേരെ കൊഞ്ഞനം കുത്തുന്നു,
കിളവന്മാരെ പ്രാകുന്നു.

പാട്ടുപാടുന്നു,
കാപ്പി കുടിക്കുന്നു,
സിനിമ കണുന്നു,
പട്ടിയെ എറിയുന്നു,
മരച്ചോട്ടില്‍ പെടുക്കുന്നു,
വായി നോക്കുന്നു,
ബസ്സുകള്‍ കയറിയിറങ്ങുന്നു,

എങ്ങോട്ടോ പോകുന്നു,
എങ്ങും പോകുന്നില്ല,
എങ്ങോട്ടോ പോകുന്നു,

പോസ്റ്റില്‍ ചാരി ചൂളം വിളിക്കുന്നു,
പൊതിക്കപ്പലണ്ടി കൊറിക്കുന്നു,
ചാണകം ചവിട്ടിന്നു,
ചെളി ചാടുന്നു,
വളി വിടുന്നു,
പോസ്റ്റര്‍ കീറുന്നു,
,വെറുതെ അലറുന്നു,
സിഗരറ്റു വലിക്കുന്നു,
സാ-മട്ടില്‍ പരുങ്ങുന്നു,
കടല്‍ക്കാറ്റു കൊള്ളുന്നു,
കാഴ്ച്ചബംഗ്ലാവ് കയറുന്നു,
കണ്ണടച്ചു കറങ്ങുന്നു,
ആരെയൊ കാക്കുന്നു,
പാര്‍ക്കിലുറങ്ങുന്നു,
തെണ്ടിയെ തോണ്ടുന്നു,
കടലാസു പെറുക്കുന്നു,
കുപ്പികള്‍ തട്ടുന്നു,
പാട്ടകള്‍ തട്ടുന്നു,
വെയിള്‍ കൊള്ളുന്നു,
മഴ കൊള്ളുന്നു,

നഗരത്തിലൂടെയൊരു കോട്ടുവാ പോലെ സാ-മട്ടില്‍
നടന്നുപോകുന്നു

അഭിപ്രായങ്ങളൊന്നുമില്ല: