.

.

സുജീഷ് എന്‍ എം

മേല്‍ക്കൂര


തെളിഞ്ഞ വാനം വിട്ടുതന്ന
ഇടത്തേക്ക് തിരക്കിട്ട്
ഒഴുകിക്കൊണ്ടിരിക്കുകയാണ്
മേഘമേല്‍ക്കൂര.

അതിര്‍ത്തികള്‍ക്ക് വേണ്ടത്ര
ഉയരമില്ലാത്തതിനാല്‍
മേഘമേല്‍ക്കൂരയെ
താങ്ങിനിര്‍ത്തുവാനോ,
തടഞ്ഞു വെക്കുവാനോ
ഒരു രാഷ്ട്രത്തിനുമാകുന്നില്ല.

മഴയായ മഴയും
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും
കൊണ്ട് വീടുകള്‍.

ഒരു രാഷ്ട്രത്തിനും
മേല്‍ക്കൂരയില്ല;
വീടുകള്‍ നഷ്ടപ്പെടുമ്പോള്‍
ജനതയത് തിരിച്ചറിയുന്നു.

1 അഭിപ്രായം:

menaka c senan പറഞ്ഞു...

സുജീഷിന്റെ കവിതകള്‍ എനിക്കിഷ്ടമാണ് ... പക്ഷെ സുജീഷ് എഴുത്തിന്റെ കാര്യത്തില്‍ പിശുക്കനാണ് ... മുന്‍പ് വായിച്ചതാണ് ... മനോഹരം
ഒരു രാഷ്ട്രത്തിനും
മേല്‍ക്കൂരയില്ല;
വീടുകള്‍ നഷ്ടപ്പെടുമ്പോള്‍
ജനതയത് തിരിച്ചറിയുന്നു.