ഒരിട,തൂങ്ങിമടുത്തവ വിരസതകളില്‍ നിന്ന് അസമയങ്ങളിലേക്കായിരുന്നു
അസ്വസ്ഥതകളെ അന്നുവരെ വില്‍ക്കുവാന്‍ വെച്ചിരിക്കുന്ന
ഏതൊരിടവേളയും പോലല്ല.
വിശാലമായ ഷോറൂമില്‍
പലകമ്പനി വാച്ചുകള്‍ ക്ലോക്കുകള്‍
പല പല ശരീരങ്ങള്‍ക്കിടെ
ചെറുതും വലുതുമായ ലിംഗങ്ങളുടെ ആട്ടങ്ങള്‍ക്കൊണ്ട് ദീര്‍ഘിക്കുന്ന
പല സമയങ്ങള്‍ക്കിടെ
പൊട്ടി പൊട്ടി പുറപ്പെട്ടേക്കാവുന്ന
തെറിച്ച് തെറിച്ച് പോകുന്ന
മരണനടത്തത്തിലേക്കല്ലാതെ മറ്റെവിടേക്കും നോക്കാനാവാത്ത
ഒരൊറ്റ ശബ്ദത്തിന്‍റെ
ഒരു വാച്ചുകടയില്‍
എങ്കിലുമിപ്പോള്‍ ലോകത്തെ നോക്കുന്ന
സമയങ്ങള്‍ക്കിടെ
നിശബ്ദനായ തൊഴിലാളിയുടെ
സമയം പോലെയുള്ള മുഖം
സമയത്തേ നോക്കി സമയംകളയുന്ന
വാച്ചുകടയുടെയുടമ
(സമയത്തെ കുറിച്ച് ഇതുവരെ നേരിട്ടൊരോര്‍മ്മയില്ല്ലാതായില്ലേ
ഇനി ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല)
ഒരിട,തൂങ്ങിമടുത്ത വാച്ചുകള്‍ ക്ലോക്കുകള്‍
വിരസതയില്‍ നിന്ന് പടികളിറങ്ങി
കുനിഞ്ഞിറങ്ങി,നടന്നുപോയി.
ഒരു കുരക്കുപിന്നാലെ നാടൊട്ടുക്കും കുരക്കുന്ന
പട്ടികളെപ്പോലെ
സമയത്തില്‍ നിന്നിറങ്ങിവരുന്നൊരച്ചക്കുപിന്നാലെയല്ലാതെ
പോകില്ലവ
നട്ടുച്ചയുടെ നടുവേളകളെ അവയ്ക്കറിയും പോലെ
നമ്മുക്കറിയില്ല
നമ്മുക്കെല്ലാമറിയുമെങ്കിലും
വാച്ചുകള്‍ കൈകളില്‍ നിന്ന്
നഗരത്തിന്‍റെ ചൂണ്ടുവിരലില്‍ നിന്ന്
അഴിഞ്ഞുപോയതില്‍ പിന്നെ
ഇടക്കിടെ നോക്കാതിരുന്നതിനാല്‍
സമയം പോലുമില്ല ഇപ്പോള്‍ നമ്മുടെ കൈയ്യില്‍
സമയങ്ങളിറങ്ങിപ്പോയതിനു ശേഷം
നിലച്ചതാണ് വാച്ചു കട
അതിലെ പിന്നെ കയറിയിട്ടില്ലതിലാരും
നഗരവുമറിഞ്ഞില്ല
അഴിഞ്ഞുപോയ ക്ലോക്ക് ടവറിനെ
(സമയത്തെ കുറിച്ച് ഇതുവരെ നേരിട്ടൊരോർമ്മയില്ല്ലാതായില്ലേ
ഇനി ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല : )
നടന്നുപോയവ സഘടിച്ചു
കൂടിച്ചേർന്ന് പ്രദേശമായി
പ്രദേശമായവ രാജ്യമായി
രാജ്യം പിന്നെ സ്വാതന്ത്രമായി
ചരിത്രമിങ്ങനെ നീണ്ടു.
അതില്‍പ്പിന്നെ
രാജ്യങ്ങള്‍ വിഘടിച്ചു/
അവ തമ്മില്‍ യുദ്ധം തുടങ്ങി
അവയുടെ കുലം നശിച്ചുപോയി
എത്രയോ കാലം കഴിഞ്ഞു
എവിടെയോ വെച്ചൊരിക്കല്‍
അതിന്‍റെ ശേഷിപ്പുകള്‍ കിട്ടി
ഖനനം ചെയ്തെടുത്തു
പുതുക്കി പണിതു.
വാച്ചുകള്‍ക്കെന്ത്
ചരിത്രാതീതത
കണ്ടുപിടിച്ചന്നുമുതലുണ്ടായതല്ല
ഏതൊന്നും പോലെ
അവയുടെ ഓര്‍മ്മകളിലേക്കും
ഇടക്കിടെ തിരിച്ചുപോകുമെന്നും
ഇടക്കിടെ തിരിച്ചുവരുമെന്നും
അതിസാധാരണതകള്‍ക്കിടയില്‍
തിരിച്ചറിയുന്നതെങ്ങനെ സ്വയം നമ്മൾ
കാലം പോയ കാലങ്ങള്‍
നിര്‍വചിച്ചിട്ടുണ്ടോ
അവ വല്ലപ്പോഴുമെങ്കിലും
അവക്കെന്തറിയാം സമയത്തെ കുറിച്ചല്ലാതെ മറ്റുള്ളവ.
അസ്വസ്ഥതകളെ അന്നുവരെ വില്‍ക്കുവാന്‍ വെച്ചിരിക്കുന്ന
ഏതൊരിടവേളയും പോലല്ല.
വിശാലമായ ഷോറൂമില്‍
പലകമ്പനി വാച്ചുകള്‍ ക്ലോക്കുകള്‍
പല പല ശരീരങ്ങള്‍ക്കിടെ
ചെറുതും വലുതുമായ ലിംഗങ്ങളുടെ ആട്ടങ്ങള്‍ക്കൊണ്ട് ദീര്‍ഘിക്കുന്ന
പല സമയങ്ങള്‍ക്കിടെ
പൊട്ടി പൊട്ടി പുറപ്പെട്ടേക്കാവുന്ന
തെറിച്ച് തെറിച്ച് പോകുന്ന
മരണനടത്തത്തിലേക്കല്ലാതെ മറ്റെവിടേക്കും നോക്കാനാവാത്ത
ഒരൊറ്റ ശബ്ദത്തിന്‍റെ
ഒരു വാച്ചുകടയില്‍
എങ്കിലുമിപ്പോള്‍ ലോകത്തെ നോക്കുന്ന
സമയങ്ങള്‍ക്കിടെ
നിശബ്ദനായ തൊഴിലാളിയുടെ
സമയം പോലെയുള്ള മുഖം
സമയത്തേ നോക്കി സമയംകളയുന്ന
വാച്ചുകടയുടെയുടമ
(സമയത്തെ കുറിച്ച് ഇതുവരെ നേരിട്ടൊരോര്‍മ്മയില്ല്ലാതായില്ലേ
ഇനി ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല)
ഒരിട,തൂങ്ങിമടുത്ത വാച്ചുകള്‍ ക്ലോക്കുകള്‍
വിരസതയില്‍ നിന്ന് പടികളിറങ്ങി
കുനിഞ്ഞിറങ്ങി,നടന്നുപോയി.
ഒരു കുരക്കുപിന്നാലെ നാടൊട്ടുക്കും കുരക്കുന്ന
പട്ടികളെപ്പോലെ
സമയത്തില്‍ നിന്നിറങ്ങിവരുന്നൊരച്ചക്കുപിന്നാലെയല്ലാതെ
പോകില്ലവ
നട്ടുച്ചയുടെ നടുവേളകളെ അവയ്ക്കറിയും പോലെ
നമ്മുക്കറിയില്ല
നമ്മുക്കെല്ലാമറിയുമെങ്കിലും
വാച്ചുകള്‍ കൈകളില്‍ നിന്ന്
നഗരത്തിന്‍റെ ചൂണ്ടുവിരലില്‍ നിന്ന്
അഴിഞ്ഞുപോയതില്‍ പിന്നെ
ഇടക്കിടെ നോക്കാതിരുന്നതിനാല്‍
സമയം പോലുമില്ല ഇപ്പോള്‍ നമ്മുടെ കൈയ്യില്‍
സമയങ്ങളിറങ്ങിപ്പോയതിനു ശേഷം
നിലച്ചതാണ് വാച്ചു കട
അതിലെ പിന്നെ കയറിയിട്ടില്ലതിലാരും
നഗരവുമറിഞ്ഞില്ല
അഴിഞ്ഞുപോയ ക്ലോക്ക് ടവറിനെ
(സമയത്തെ കുറിച്ച് ഇതുവരെ നേരിട്ടൊരോർമ്മയില്ല്ലാതായില്ലേ
ഇനി ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല : )
നടന്നുപോയവ സഘടിച്ചു
കൂടിച്ചേർന്ന് പ്രദേശമായി
പ്രദേശമായവ രാജ്യമായി
രാജ്യം പിന്നെ സ്വാതന്ത്രമായി
ചരിത്രമിങ്ങനെ നീണ്ടു.
അതില്‍പ്പിന്നെ
രാജ്യങ്ങള്‍ വിഘടിച്ചു/
അവ തമ്മില്‍ യുദ്ധം തുടങ്ങി
അവയുടെ കുലം നശിച്ചുപോയി
എത്രയോ കാലം കഴിഞ്ഞു
എവിടെയോ വെച്ചൊരിക്കല്‍
അതിന്‍റെ ശേഷിപ്പുകള്‍ കിട്ടി
ഖനനം ചെയ്തെടുത്തു
പുതുക്കി പണിതു.
വാച്ചുകള്‍ക്കെന്ത്
ചരിത്രാതീതത
കണ്ടുപിടിച്ചന്നുമുതലുണ്ടായതല്ല
ഏതൊന്നും പോലെ
അവയുടെ ഓര്‍മ്മകളിലേക്കും
ഇടക്കിടെ തിരിച്ചുപോകുമെന്നും
ഇടക്കിടെ തിരിച്ചുവരുമെന്നും
അതിസാധാരണതകള്‍ക്കിടയില്‍
തിരിച്ചറിയുന്നതെങ്ങനെ സ്വയം നമ്മൾ
കാലം പോയ കാലങ്ങള്‍
നിര്‍വചിച്ചിട്ടുണ്ടോ
അവ വല്ലപ്പോഴുമെങ്കിലും
അവക്കെന്തറിയാം സമയത്തെ കുറിച്ചല്ലാതെ മറ്റുള്ളവ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ