രണ്ട് കവിതകൾ
പട്ടിജന്മം
പട്ടിയായിരിക്കുക എന്നത്
ഒട്ടും എളുപ്പമുള്ള കാര്യമല്ല .
ഇടങ്ങള്‍ മാറിക്കൊണ്ടിരിക്കും
ചിലപ്പോള്‍ വാതില്‍പ്പടിയില്‍
അല്ലെങ്കില്‍ അഴിക്കൂട്ടില്‍
അതുമല്ലെങ്കില്‍ പറമ്പില്‍ .
എപ്പോള്‍ വേണമെങ്കിലും വന്നെത്തിയേക്കാവുന്ന
ഒരു കള്ളന്‍റെ കാലനക്കം
മനസ്സില്‍ ധ്യാനിച്ച് ...
മൂക്കിലേക്കിനിയും എത്തിയിട്ടില്ലാത്ത
മണത്തെ കാത്ത് ...
പുറത്തേക്കിടാന്‍ പാകത്തിന് ഒരു കുര
തൊണ്ടയില്‍ കുരുക്കി ...
നിന്നെ കാണുമ്പോള്‍ ഇളക്കം മാറാത്ത
വാലായി ഇങ്ങനെ .
അപ്പനപ്പൂപ്പന്മാരായി
പഠിപ്പിച്ച് തന്നതാണ് ...
അപരിചിതത്വത്തെ കുരച്ച് തോല്പ്പിക്കാന്‍
പരിചിതങ്ങളെ നക്കിത്തുടയ്ക്കാന്‍
വിശക്കുമ്പോള്‍ മുരളാന്‍
ഒരോ കണികകളിലും പട്ടിത്തം നിറയ്ക്കാന്‍
തിരഞ്ഞെടുക്കപ്പെട്ടവനായതില്‍ അഭിമാനിക്കാന്‍ .
എനിക്കറിയാം
എനിക്ക് മറ്റൊന്നും ചെയ്യാനില്ല .
നിനക്കും എനിക്കുമിടയിലെ
തുടല്‍ എന്ന യാഥാര്‍ത്ഥ്യത്തെ
അതിലുടക്കി കിടക്കുന്ന എന്‍റെ
അപ്രഖ്യാപിത ശൗര്യത്തെ
വിധേയത്വം എന്ന ഒറ്റ വാക്ക് കൊണ്ട്
ആരോ അളന്നിട്ട് കഴിഞ്ഞതാണ് .
ഇനിയും വന്നെത്താത്ത എന്‍റെ
പ്രിയപ്പെട്ട കള്ളാ ...
എനിക്ക് പറയുവാനുള്ളത് നിന്നോടാണ് .
ഒന്ന് വേഗം വന്നിരുന്നെങ്കില്‍
അവസാനത്തെ കുരയും പുറത്തേയ്ക്ക് തുപ്പി
ഈ പട്ടിജന്മത്തില്‍ നിര്‍വൃതിയടഞ്ഞ്
എനിക്ക് എവിടെയെങ്കിലും
ഒന്ന് ചുരുണ്ട് കൂടാമായിരുന്നു .
അവളുടെ വീടിന്
അവസാനമായി പറയാനുള്ളത് ...
ഇന്നലെയാണ് ഈ നിലം പറ്റി അവൾ മരിച്ചു കിടന്നത് .
തുടകൾക്കിടയിലെ രണ്ടിഞ്ച് നീളുന്ന മുറിവായി
ഞെരിച്ച് ചുവപ്പിച്ച മുലക്കണ്ണുകളായി
മൂന്നായി ചിതറിയ തലയായി ...
മെഴുകുപെൻസിലാൽ കോറിയിട്ട സൂര്യന്റെ ചിത്രങ്ങൾക്കിടയിലൂടെ
എത്തി നോക്കുന്നുണ്ട് ---
ഉടുപ്പഴിയാതിരിക്കാൻ
നിലത്തേക്ക് മറിയാതിരിക്കാൻ
അവളെന്നെ ചുറ്റിപ്പിടിച്ചിരുന്നുവെന്ന ഓർമ്മപ്പെടുത്തലായി
കുറേ കൈ കാലടയാളങ്ങൾ .
അപ്പോഴും
കിടക്കുമ്പോൾ കണ്ണടയ്ക്കുന്ന ഒറ്റക്കണ്ണി പാവ
മടക്കുകളിൽ ഞാൻ കരുതി വെയ്ക്കുന്ന
നിഗൂഢതകളെ കൊഞ്ഞനം കുത്തുന്നുണ്ട് .
മുതുകത്തടിച്ച് 'സാറ്റ് 'എന്ന് പറഞ്ഞ് ഓടിപ്പോയവളേ ...
ഒറ്റയ്ക്ക് മാറിയിരുന്ന്
ഞാനെന്റെ മേൽ പുരണ്ട ചായം ചുരണ്ടി കളയട്ടെ .
ഇത്ര നാളേറ്റ വെയിൽ മഴകൾ കുടഞ്ഞെറിഞ്ഞ്
ഇനിയങ്ങോട്ടുള്ള മഹാ നിശ്ഛലതയെ
ഉമ്മറത്തെ കസേരയിലേക്ക് ക്ഷണിക്കട്ടെ .
ഇന്നലെ എന്താണുണ്ടായതെന്ന് ആരും ചോദിക്കാതിരിക്കാൻ
ചുവര് തകർത്ത ഒരു നിലവിളിയ്ക്കൊടുവിലെ
നിവൃത്തികെട്ട മൗനമായി രൂപാന്തരപ്പെടട്ടെ
പട്ടിജന്മം
പട്ടിയായിരിക്കുക എന്നത്
ഒട്ടും എളുപ്പമുള്ള കാര്യമല്ല .
ഇടങ്ങള്‍ മാറിക്കൊണ്ടിരിക്കും
ചിലപ്പോള്‍ വാതില്‍പ്പടിയില്‍
അല്ലെങ്കില്‍ അഴിക്കൂട്ടില്‍
അതുമല്ലെങ്കില്‍ പറമ്പില്‍ .
എപ്പോള്‍ വേണമെങ്കിലും വന്നെത്തിയേക്കാവുന്ന
ഒരു കള്ളന്‍റെ കാലനക്കം
മനസ്സില്‍ ധ്യാനിച്ച് ...
മൂക്കിലേക്കിനിയും എത്തിയിട്ടില്ലാത്ത
മണത്തെ കാത്ത് ...
പുറത്തേക്കിടാന്‍ പാകത്തിന് ഒരു കുര
തൊണ്ടയില്‍ കുരുക്കി ...
നിന്നെ കാണുമ്പോള്‍ ഇളക്കം മാറാത്ത
വാലായി ഇങ്ങനെ .
അപ്പനപ്പൂപ്പന്മാരായി
പഠിപ്പിച്ച് തന്നതാണ് ...
അപരിചിതത്വത്തെ കുരച്ച് തോല്പ്പിക്കാന്‍
പരിചിതങ്ങളെ നക്കിത്തുടയ്ക്കാന്‍
വിശക്കുമ്പോള്‍ മുരളാന്‍
ഒരോ കണികകളിലും പട്ടിത്തം നിറയ്ക്കാന്‍
തിരഞ്ഞെടുക്കപ്പെട്ടവനായതില്‍ അഭിമാനിക്കാന്‍ .
എനിക്കറിയാം
എനിക്ക് മറ്റൊന്നും ചെയ്യാനില്ല .
നിനക്കും എനിക്കുമിടയിലെ
തുടല്‍ എന്ന യാഥാര്‍ത്ഥ്യത്തെ
അതിലുടക്കി കിടക്കുന്ന എന്‍റെ
അപ്രഖ്യാപിത ശൗര്യത്തെ
വിധേയത്വം എന്ന ഒറ്റ വാക്ക് കൊണ്ട്
ആരോ അളന്നിട്ട് കഴിഞ്ഞതാണ് .
ഇനിയും വന്നെത്താത്ത എന്‍റെ
പ്രിയപ്പെട്ട കള്ളാ ...
എനിക്ക് പറയുവാനുള്ളത് നിന്നോടാണ് .
ഒന്ന് വേഗം വന്നിരുന്നെങ്കില്‍
അവസാനത്തെ കുരയും പുറത്തേയ്ക്ക് തുപ്പി
ഈ പട്ടിജന്മത്തില്‍ നിര്‍വൃതിയടഞ്ഞ്
എനിക്ക് എവിടെയെങ്കിലും
ഒന്ന് ചുരുണ്ട് കൂടാമായിരുന്നു .
അവളുടെ വീടിന്
അവസാനമായി പറയാനുള്ളത് ...
ഇന്നലെയാണ് ഈ നിലം പറ്റി അവൾ മരിച്ചു കിടന്നത് .
തുടകൾക്കിടയിലെ രണ്ടിഞ്ച് നീളുന്ന മുറിവായി
ഞെരിച്ച് ചുവപ്പിച്ച മുലക്കണ്ണുകളായി
മൂന്നായി ചിതറിയ തലയായി ...
മെഴുകുപെൻസിലാൽ കോറിയിട്ട സൂര്യന്റെ ചിത്രങ്ങൾക്കിടയിലൂടെ
എത്തി നോക്കുന്നുണ്ട് ---
ഉടുപ്പഴിയാതിരിക്കാൻ
നിലത്തേക്ക് മറിയാതിരിക്കാൻ
അവളെന്നെ ചുറ്റിപ്പിടിച്ചിരുന്നുവെന്ന ഓർമ്മപ്പെടുത്തലായി
കുറേ കൈ കാലടയാളങ്ങൾ .
അപ്പോഴും
കിടക്കുമ്പോൾ കണ്ണടയ്ക്കുന്ന ഒറ്റക്കണ്ണി പാവ
മടക്കുകളിൽ ഞാൻ കരുതി വെയ്ക്കുന്ന
നിഗൂഢതകളെ കൊഞ്ഞനം കുത്തുന്നുണ്ട് .
മുതുകത്തടിച്ച് 'സാറ്റ് 'എന്ന് പറഞ്ഞ് ഓടിപ്പോയവളേ ...
ഒറ്റയ്ക്ക് മാറിയിരുന്ന്
ഞാനെന്റെ മേൽ പുരണ്ട ചായം ചുരണ്ടി കളയട്ടെ .
ഇത്ര നാളേറ്റ വെയിൽ മഴകൾ കുടഞ്ഞെറിഞ്ഞ്
ഇനിയങ്ങോട്ടുള്ള മഹാ നിശ്ഛലതയെ
ഉമ്മറത്തെ കസേരയിലേക്ക് ക്ഷണിക്കട്ടെ .
ഇന്നലെ എന്താണുണ്ടായതെന്ന് ആരും ചോദിക്കാതിരിക്കാൻ
ചുവര് തകർത്ത ഒരു നിലവിളിയ്ക്കൊടുവിലെ
നിവൃത്തികെട്ട മൗനമായി രൂപാന്തരപ്പെടട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ