പേരയ്ക്കായുടെ മണം
പറഞ്ഞു തുടങ്ങിയപ്പോൾ
നിന്റെയുള്ളിൽ
പേരയ്ക്കായുടെ ഒരു വലിയ തോട്ടമുണ്ടായിരുന്നു
നിന്റെ ശ്വാസമാണ്
തൊട്ടുവിളിച്ച് എന്നെ കൂട്ടിക്കൊണ്ടു പോയത്.
കൊങ്കിണിപ്പൂക്കൾ അതിരിട്ട പേരയ്ക്കാത്തോട്ടം.
കാട് പൂത്തിരിക്കുന്നു, പഴുത്തിരിക്കുന്നു
മിന്നായം പോലെ, കൊഞ്ചൽ പോലെ ധാരാളം പക്ഷികൾ
ഒഴുകി നീങ്ങിയ നമ്മോടൊപ്പം
തൊട്ടും വഴിമാറിയും കൂടെ നടക്കുന്ന മഞ്ഞ്
പണ്ടു നടന്ന വഴികൾ നീ ചൂണ്ടിത്തരുന്നു
നിന്റെ ഓർമ്മകളിലെല്ലാം പേരയ്ക്കായുടെ മണം.
കേട്ടു കേട്ട് എന്നെയാകെ ആ മണം പൊതിയുന്നു
അപ്പോൾ
പഴയ പേരുകളെല്ലാം എനിക്ക് ഓർമ്മ വരുന്നു
സ്വപ്നങ്ങളെല്ലാം വീണ്ടും കാണാനാകുന്നു
ഞാനൊരു അണ്ണാറക്കണ്ണനാകുന്നു
ഒരു തത്തയാകുന്നു
മൈനകളുടെ കലപിലയാകുന്നു
വണ്ണാത്തിപ്പുള്ളുകളാകുന്നു
വലാട്ടിക്കിളികയാകുന്നു
വഴി തെറ്റിവന്ന ഒരു കുരങ്ങനോ മയിലോ ആകുന്നു
ദൂരെ വേഴാമ്പലിന്റെ കരച്ചിൽ കേൾക്കുന്നു
എന്റെ ഉമ്മ വിളിക്കുകയാണ്.
വീടിനകത്ത് നേർത്ത ചൂടുണ്ടെങ്കിലും
പുറത്താണല്ലോ, ആകാശങ്ങളെല്ലം?
വന്നു വിളിക്കുന്ന മണങ്ങളെല്ലാം?
ചക്ക,മാങ്ങ,പറങ്കിമാങ്ങ,പുളി,നെല്ലിക്ക എന്നീ രൂപകങ്ങളെല്ലാം?
നീയെന്നെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടുപോകുന്നത്?
അവിടെയിരുന്ന് കടലാസുതോണികളുണ്ടാക്കുന്നത്-
ഞാൻ തന്നെയല്ലേ?
എന്റെ കൂടെയിരിക്കുന്നത് നീതന്നെയല്ലേ?
ഒഴുകിയൊഴുകി അലിഞ്ഞുപോകുന്നത് നാം തന്നെയല്ലേ?
അലിഞ്ഞുപോയ നാം തന്നെയല്ലേ
ഇപ്പോൾ പേരക്കായുടെ മണമായി തിരിച്ചു വരുന്നത്?
നീയതെവിടെയായിരുന്നു സൂക്ഷിച്ചു വെച്ചത്?
ഉടുപ്പുവെച്ച ആ ഇരുമ്പു പെട്ടിയിൽ
മലയാളം പാഠാവലിയുടെ ഉൾപ്പേജിൽ?
ആത്തച്ചക്ക പഴുപ്പിക്കാൻ വയ്ക്കുന്ന ചാരക്കൂനയിൽ?
വഴിയിലേക്കിറങ്ങുന്നിടത്തുള്ള പുല്ലാഞ്ഞിപ്പൊന്തയിൽ?
അവിടെ എന്തോരം രഹസ്യങ്ങളായിരുന്നു?
നിന്റെ സ്കൂളല്ലേയത്?
തിരിഞ്ഞൊന്ന് നോക്ക്.
ഞാനിരിക്കുന്നത് കണ്ടില്ലേ?
പിന്നെയും കാറ്റു വരുന്നു,
പേരയ്ക്കായുടെ മണവുമായി അതേ കാറ്റു വരുന്നു.
എനിക്കിപ്പോൾ എല്ലാവരോടും ഇഷ്ടം തോന്നുന്നു.
പുസ്തകങ്ങളെല്ലാം അടച്ചു വെക്കുന്നു
പിന്നെയും പിന്നെയും വർത്തമാനം പറയാൻ തോന്നുന്നു
എല്ലാവരെയും കെട്ടിപ്പിടിക്കാൻ തോന്നുന്നു
ഒരു പാട്ടു പാടാൻ തോന്നുന്നു
തീർച്ചയായും നൃത്തം ചെയ്യാനും തോന്നുന്നു.
അപ്പോഴേക്കും നീയെന്നെ തൊടുന്നു.
നിന്റെ ശ്വാസം എന്നെ തൊടുന്നു
നിന്റെ വിശ്വാസം എന്നെ തൊടുന്നു.
ഇവിടെനിന്നാണ് എല്ലായിടത്തേക്കും പക്ഷികൾ പുറപ്പെടുന്നത്.
ചിറകടിയൊച്ചയിൽ
എല്ലാ മരത്തിലും പേരയ്ക്കായുടെ ഇലകൾ.
പിന്നെ ഞാനെന്തു ചെയ്യും?
മഞ്ഞ നിറമുള്ള മുത്തുകളായി
പേരയ്ക്കായുടെ ഉള്ളിൽക്കയറിയിരിക്കുകയല്ലാതെ
പിന്നെ ഞാനെന്തു ചെയ്യും?
പറഞ്ഞു തുടങ്ങിയപ്പോൾനിന്റെയുള്ളിൽ

1 അഭിപ്രായം:
ഡോ.പി.സുരേഷ് പറഞ്ഞു...-
-
എന്റെ ഓർമ്മകളിലും വണ്ണാത്തിപ്പുള്ളുകള്ർ ചേക്കേറുന്നു..നന്നായി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ