നീലക്കാര്‍
പതിവ് പോലെ
ഈ രാത്രിയിലും
നിന്‍റെ വീടിരിക്കുന്ന നഗരത്തിലൂടെ
കാറോടിച്ചു കൊണ്ടിരിക്കുകയാണ്
നിന്നെ പരിചയപ്പെടുന്നതിനു മുമ്പ്
എനിക്കൊട്ടും പ്രിയപ്പെട്ട
നഗരമായിരുന്നില്ല ഇതെന്നു
ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ
ഈ നീല കാറില്‍ നിറയെ
നിന്‍റെ കാതില്‍ പതിഞ്ഞ
സ്വരത്തില്‍ പറയാന്‍
കരുതിയിരുന്ന
വാക്കുകളുടെ
നിഴലുകളാണ് .
നീല പട്ടുസാരിയുടുത്തു
കാറിനു കുറുകെ നീയോരിക്കല്‍
പ്രത്യക്ഷപ്പെടുന്നതും,
ആയിരം കൈകള്‍ നീട്ടിയെന്നെ
പുണരാന്‍ ഓടി വരുന്നതും
പ്രതീക്ഷിച്ചു കൊണ്ടാണ്
ഓരോ രാത്രിയിലും ഈ നഗരത്തിലൂടെ
അലക്ഷ്യമായി കാറോടിക്കുന്നത്
കാറിന്‍റെ ഇരുവശങ്ങളിലെയും
നീല ചില്ലുകള്‍
താഴ്ത്തിയിട്ടിരിക്കുന്നത്,
നിന്‍റെ കവിളിലുരസിയ
തണുത്ത കാറ്റിന്
കാറിനുള്ളിലെക്ക്
പ്രവേശിക്കാനാനാണ്
നേരം പുലരുന്നത് വരെ
നിന്‍റെ നഗരത്തിലൂടെ
കാറോടിച്ചു ,കാറോടിച്ചു
എനിക്കീ നഗരത്തിന്‍റെ
മുഴുവന്‍ വഴികളും
ഹൃദ്യസ്ഥമായിരിക്കുന്നു
എന്നിട്ടും
നീയുറങ്ങുന്ന വീട്ടിലേക്കുള്ള
വഴി അറിയാതെ
ഞാനെന്നും കാറോടിക്കുകയാണ്.!
പതിവ് പോലെ
ഈ രാത്രിയിലും
നിന്‍റെ വീടിരിക്കുന്ന നഗരത്തിലൂടെ
കാറോടിച്ചു കൊണ്ടിരിക്കുകയാണ്
നിന്നെ പരിചയപ്പെടുന്നതിനു മുമ്പ്
എനിക്കൊട്ടും പ്രിയപ്പെട്ട
നഗരമായിരുന്നില്ല ഇതെന്നു
ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ
ഈ നീല കാറില്‍ നിറയെ
നിന്‍റെ കാതില്‍ പതിഞ്ഞ
സ്വരത്തില്‍ പറയാന്‍
കരുതിയിരുന്ന
വാക്കുകളുടെ
നിഴലുകളാണ് .
നീല പട്ടുസാരിയുടുത്തു
കാറിനു കുറുകെ നീയോരിക്കല്‍
പ്രത്യക്ഷപ്പെടുന്നതും,
ആയിരം കൈകള്‍ നീട്ടിയെന്നെ
പുണരാന്‍ ഓടി വരുന്നതും
പ്രതീക്ഷിച്ചു കൊണ്ടാണ്
ഓരോ രാത്രിയിലും ഈ നഗരത്തിലൂടെ
അലക്ഷ്യമായി കാറോടിക്കുന്നത്
കാറിന്‍റെ ഇരുവശങ്ങളിലെയും
നീല ചില്ലുകള്‍
താഴ്ത്തിയിട്ടിരിക്കുന്നത്,
നിന്‍റെ കവിളിലുരസിയ
തണുത്ത കാറ്റിന്
കാറിനുള്ളിലെക്ക്
പ്രവേശിക്കാനാനാണ്
നേരം പുലരുന്നത് വരെ
നിന്‍റെ നഗരത്തിലൂടെ
കാറോടിച്ചു ,കാറോടിച്ചു
എനിക്കീ നഗരത്തിന്‍റെ
മുഴുവന്‍ വഴികളും
ഹൃദ്യസ്ഥമായിരിക്കുന്നു
എന്നിട്ടും
നീയുറങ്ങുന്ന വീട്ടിലേക്കുള്ള
വഴി അറിയാതെ
ഞാനെന്നും കാറോടിക്കുകയാണ്.!

5 അഭിപ്രായങ്ങൾ:
amrutsun പറഞ്ഞു...-
-
ഷെരീഫ് തിരൂര്‍
പറഞ്ഞു...
-
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
-
ഷെരീഫ് തിരൂര്‍
പറഞ്ഞു...
-
-
yadhunandana
പറഞ്ഞു...
-
-
Pramod Sarangi Purathur
പറഞ്ഞു...
-
-
Nallath
assalaayi
ഈ നീലക്കാർ നിർത്താതെ ഓടിക്കൊണ്ടേയിരിക്കട്ടെ ...........ആശംസകൾ
നന്നായിരിക്കുന്നു!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ