.

.

ശ്രീജിത്ത് അരിയല്ലൂർ

ആസ്സാം പണിക്കാർ 


ഫാസ്റ്റ് ഫുഡ് കടയിൽ 
ശ്വാസകോശം വരെ മൈദപ്പൊടി തുളഞ്ഞ്കയറി ,
ആകെ നരച്ചുനിൽക്കും 
ആ ആസ്സാമീസ് കുട്ടിയെ 
നമുക്ക് 
ജ്ഞാന വൃദ്ധൻ എന്ന് വിളിക്കാൻ 
കുറച്ചിലാകും...!

അല്ലെങ്കിലും 
മേലനങ്ങി,
ബുദ്ധിയനങ്ങി പണിയെടുക്കുന്നവരോട് 
നമുക്ക് പുച്ചമാണല്ലോ...?
അതാണല്ലോ നമ്മുടെ ദേശീയ വികാരം ...???

അവൻ ആദ്യമായി,
അച്ഛനമ്മമ്മാരെ വിട്ട് 
തീട്ടവും മൂത്രവും ശുക്ലവും ചീരാപ്പും 
രക്തവും മദ്യവും വിയർപ്പും മണത്ത് 
തീവണ്ടിക്കൊപ്പം കിതച്ച് വേദനിച്ച് 
ഇങ്ങോണ്ട് വന്ന ആ വരവുണ്ടല്ലോ ...
അതാണ്‌ വരവ് ...!!!

തീർത്ഥയാത്രയോ എസ്കർഷനോ
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ യാത്രയോ അല്ല 
ഒരു യഥാർത്ഥ ലേബർ ഇന്ത്യാക്കാരന്റെ യാത്ര...!!!
 
ഭാഷ വശമായിരുന്നെങ്കിൽ,
സ്വയം ഭോഗം ചെയ്യാൻ അറിയുമായിരുന്നെങ്കിൽ 
ബാത്ത് റൂമിലെ പൂയും കൂയും വായിച്ച്
ആ വിടർത്തി നിൽക്കുന്നതും കുത്തനെ നിൽക്കുന്നതും 
ചാടാൻ നിൽക്കുന്നതുമായ ചിത്രങ്ങൾ നോക്കി 
അവൻ നാലെണ്ണം കൊടുത്തേനെ...!അല്ല പിന്നെ ...!!!

മൊബൈലോ ഗ്ലാമറോ ഉണ്ടായിരുന്നേൽ 
അതിൽ കളിച്ച് പെമ്പിള്ളേരെ ഒരു വഴിക്കാക്കിയേനെ...!

കവിയോ  ചിത്രകാരനോ പാട്ടുകാരനോ 
കൊട്ടുകാരനോ വായനക്കാരനോ നിരൂപകനോ വായ്‌നോക്കിയോ ആയിരുന്നേൽ 
ഇറങ്ങും മുമ്പ് രണ്ടെണ്ണത്തിനെ വളച്ചേനെ...!തോണ്ടിയേനെ...!!!

അവന്  പ്രണയമോ കാമമോ മീശയോ മുളയ്ക്കും മുമ്പ് 
റ്റാറ്റാ  കൊടുക്കാതെ ഇങ്ങോണ്ട് കയറ്റി അയച്ച 
അച്ഛനമ്മമാരുടെ നെഞ്ചിലെ തീയിലിട്ടാൽ 
അവൻ ഇപ്പോൾ ചുടുന്ന തന്തൂർ റൊട്ടിയേക്കാൾ 
പത്തെണ്ണം കൂടുതൽ ചുട്ടെടുക്കാം ...!!!

ഇടക്കിടക്ക് വന്ന് മൂക്കറ്റം തിന്ന് പോകുന്ന 
വെള്ളത്തിമിംഗലത്തെ പോലത്തെ ആ പണക്കാരൻ 
അവന് കൂടുതൽ ടിപ്പ് കൊടുക്കുന്നതും 
കാറിലേക്ക് കയറ്റിക്കൊണ്ട് പോകുന്നതും 
എന്തിനാണെന്ന് ഞാൻ പറഞ്ഞ് തരേണ്ടതില്ലല്ലോ ...?
അപ്പോൾ അവൻ അവന്റെ അച്ഛനെയോർത്ത് 
കരയുന്നതിനെയാണ് 
നാം പണ്ട് കണ്ണീരെന്ന് വിളിച്ചിരുന്നത്...!!! 

വേണമെങ്കിൽ ഇതൊന്നും പറയാതെ 
ആകെ മൈദപ്പൊടി പുരണ്ട് നിൽക്കുമവനെ 
ധ്രുവ പ്രദേശത്തെ വെള്ളക്കരടി കുഞ്ഞിനോടുപമിച്ച്
എനിക്കീ കവിത അവസാനിപ്പിക്കാവുന്നതാണ് ...!

പക്ഷേ ;ശൈത്യ കാലങ്ങൾ മാത്രമല്ല  
ഭാവി കാലത്തേക്ക് കരുതി വെക്കാൻ നമ്മെ പഠിപ്പിക്കുന്നത്‌ ...!
എപ്പോഴും ചൂട് പുകയുന്ന 
വെന്തെരിയുന്ന വേനൽക്കാലങ്ങൾ കൂടിയാണ് ...!!!

ഞാനെന്റെ അനിയന്റെ കൈ മുറുകെപ്പിടിക്കുന്നു...!!!

4 അഭിപ്രായങ്ങൾ:

MUHAMMED SHAFI പറഞ്ഞു...

ഇത്‌ ദേശാഭിമാനിയിലോ മറ്റോ വന്നതല്ലേ. അങ്ങനെയെങ്കിൽ കുനാൻ പോഷ്പോറക്ക്‌ പകരം ലിംഗവിഷപ്പ്‌ തന്നെ വരണമായിരുന്നല്ലോ

MUHAMMED SHAFI പറഞ്ഞു...

ഇത്‌ ദേശാഭിമാനിയിലോ മറ്റോ വന്നതല്ലേ. അങ്ങനെയെങ്കിൽ കുനാൻ പോഷ്പോറക്ക്‌ പകരം ലിംഗവിഷപ്പ്‌ തന്നെ വരണമായിരുന്നല്ലോ

menaka c senan പറഞ്ഞു...

ഏറ്റവും ഇഷ്ടമായ കവിത ...........

Arun Gandhigram പറഞ്ഞു...

ദേശാഭിമാനിയിൽ വായിച്ചിട്ടുണ്ട്. നമ്മുടെ പഴയ ആസ്സാം പണിക്കാരല്ല. ഒഴുക്കിപ്പോൾ ഇങ്ങോട്ടാണ്‌.