മുപ്പതു കഴിയുമ്പോളേക്കും
മുപ്പതു കഴിയുമ്പോളേക്കും
കടുത്ത പ്രേമത്തിലായിക്കഴിഞ്ഞിരിക്കണം
പ്രേമിച്ചോണ്ടേയിരിക്കണം
മുഖം മിനുക്കാന്‍
പാര്‍ലറിലെ ചാരിക്കിടത്തം
മ പ്രസിദ്ധീകരണങ്ങളില്‍ ഒന്ന്
മാറ്റിമാറ്റിനോക്കാന്‍ ഒന്നുരണ്ട് ചാനല്‍
മാങ്ങയിട്ട മീങ്കറിയുടെ സ്പെഷല്‍ കൂട്ട്
തെങ്ങില്‍ പൊത്തിച്ചാരിവച്ച
പുതിയൊരുതരം ഓര്‍ക്കിഡ് പക്ഷി
മാറിമാറിവരുന്ന എക്സിബിഷനില്‍
ആരും കാണാത്ത ഒരു കലംകാരി സാരി
വക്ക് പൊട്ടാതെ തൂത്തു തുടച്ച്
വിലകൂടിയ ഒരുകൂട്ടം ചില്ലുപാത്രങ്ങള്‍
മുറിയുടെ ഒരു മൂലയിലെങ്കിലും
തേച്ചുതിളക്കിയ വെള്ളോട്ടുവിളക്കുകള്‍
വെള്ളിപ്പിഞ്ഞാണങ്ങള്‍
നീലകൃഷ്ണനോടുള്ള കഞ്ഞിമുക്കിയ
നേര്യതിന്റെ പ്രൌഢഭക്തി
മകളുടെ ടീച്ചറുടെ ഫോണ്‍നംബറിലേക്ക്
ഒന്നിടവിട്ട് ഒരു കാള്‍
കാര്‍കഴുകി, ഷൂതുടച്ച്
കര്‍ച്ചീഫില്‍ മണം തേച്ച്
ഷേവിങ് സെറ്റൊരുക്കാന്‍
കണ്ണടച്ചും കഴിയും എന്ന അഹംഭാവം
പ്രേമിച്ചോണ്ടേയിരിക്കണം
മുഖം മിനുക്കാന്‍
പാര്‍ലറിലെ ചാരിക്കിടത്തം
മ പ്രസിദ്ധീകരണങ്ങളില്‍ ഒന്ന്
മാറ്റിമാറ്റിനോക്കാന്‍ ഒന്നുരണ്ട് ചാനല്‍
മാങ്ങയിട്ട മീങ്കറിയുടെ സ്പെഷല്‍ കൂട്ട്
തെങ്ങില്‍ പൊത്തിച്ചാരിവച്ച
പുതിയൊരുതരം ഓര്‍ക്കിഡ് പക്ഷി
മാറിമാറിവരുന്ന എക്സിബിഷനില്‍
ആരും കാണാത്ത ഒരു കലംകാരി സാരി
വക്ക് പൊട്ടാതെ തൂത്തു തുടച്ച്
വിലകൂടിയ ഒരുകൂട്ടം ചില്ലുപാത്രങ്ങള്‍
മുറിയുടെ ഒരു മൂലയിലെങ്കിലും
തേച്ചുതിളക്കിയ വെള്ളോട്ടുവിളക്കുകള്‍
വെള്ളിപ്പിഞ്ഞാണങ്ങള്‍
നീലകൃഷ്ണനോടുള്ള കഞ്ഞിമുക്കിയ
നേര്യതിന്റെ പ്രൌഢഭക്തി
മകളുടെ ടീച്ചറുടെ ഫോണ്‍നംബറിലേക്ക്
ഒന്നിടവിട്ട് ഒരു കാള്‍
കാര്‍കഴുകി, ഷൂതുടച്ച്
കര്‍ച്ചീഫില്‍ മണം തേച്ച്
ഷേവിങ് സെറ്റൊരുക്കാന്‍
കണ്ണടച്ചും കഴിയും എന്ന അഹംഭാവം
അങ്ങനെ എന്തിനെയെങ്കിലും
ഒന്നിനെ പ്രണയിച്ചിരിക്കണം
അല്ലാത്തവരാണ്
ഞാന്‍ ഞാന്‍ എന്ന കയത്തില്‍ ചാടിയെന്ന്
അഴിമുഖത്തടിഞ്ഞുവെന്ന്
കണ്ണും തൊലിയും ചൂഴ്ന്നിരുന്നെന്ന്
അനുശോചിക്കപ്പെടുന്നത്.
മുറിവുണക്കു കണ്ട്
തയ്യല്‍ക്കടലേബല്‍ കണ്ട് തിരിച്ചറിഞ്ഞ്
പൊതുദര്‍ശനത്തിനു വയ്ക്കപ്പെടുന്നത്.
ഒന്നിനെ പ്രണയിച്ചിരിക്കണം
അല്ലാത്തവരാണ്
ഞാന്‍ ഞാന്‍ എന്ന കയത്തില്‍ ചാടിയെന്ന്
അഴിമുഖത്തടിഞ്ഞുവെന്ന്
കണ്ണും തൊലിയും ചൂഴ്ന്നിരുന്നെന്ന്
അനുശോചിക്കപ്പെടുന്നത്.
മുറിവുണക്കു കണ്ട്
തയ്യല്‍ക്കടലേബല്‍ കണ്ട് തിരിച്ചറിഞ്ഞ്
പൊതുദര്‍ശനത്തിനു വയ്ക്കപ്പെടുന്നത്.
5 അഭിപ്രായങ്ങൾ:
JALEEL KUTTIADI പറഞ്ഞു...-
-
പി. ശിവപ്രസാദ് / മൈനാഗന്‍
പറഞ്ഞു...
-
-
Arun Gandhigram
പറഞ്ഞു...
-
-
Unknown
പറഞ്ഞു...
-
-
Unknown
പറഞ്ഞു...
-
-
അങ്ങനെ എന്തിനെയെങ്കിലും
ഒന്നിനെ പ്രണയിച്ചിരിക്കണം
ആര്‍ദ്ര സ്പര്‍ശം.
അതെ! പ്രണയമില്ലാതെയാവാതിരിക്കട്ടെ :)
അങ്ങിനെ ഒന്നുമില്ലാത്തവര്‍
ഒന്നുമല്ലാത്ത്തവരല്ല ...ഉമ
എന്നാലും നന്നായ് ..നല്ലോരാശയം
ബഡുക്കൂസേ.. ഇത്ര ബദ്ധപ്പാടോ ഒന്നു പ്രണയിക്കാൻഎന്നുള്ള വിഷാദം...എന്തിനി നീ ഏടാകൂടത്തിൽ അകപ്പെടണം?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ